Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : More Waiting F

Kannur

മാ​ഞ്ചോ​ട് പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ ഇ​നി​യും കാ​ത്തി​രി​ക്ക​ണം

ഇ​രി​ട്ടി: ഒ​ന്പ​തു വ​ർ​ഷം മു​ന്പ് മ​ഹാ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ആ​റ​ളം-​അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മാ​ഞ്ചോ​ട് പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ ഇ​നി​യും കാ​ത്തി​രി​ക്ക​ണം. നി​ർ​മാ​ണം വൈ​കി​യ​തോ​ടെ പാ​ലം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള കാ​ലാ​വ​ധി ഡി​സം​ബ​ർ വ​രെ നീ​ട്ടി ന​ൽ​കി. ന​വം​ബ​റോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് ക​രാ​റു​കാ​ർ പ​റ​യു​ന്ന​ത്.

19 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ല​വും ഇ​രു​ക​ര​ക​ളി​ലു​മാ​യി നാ​ലു​മീ​റ്റ​ർ വീ​തി​യി​ലു​ള്ള അ​പ്രോ​ച്ച് റോ​ഡു​മാ​ണ് പ​ദ്ധ​തി​യി​ലു​ള്ള​ത്. മ​ഴ ശ​ക്ത​മാ​യ​തോ​ടെ പ്ര​ധാ​ന സ്ലാ​ബി​ന്‍റെ കോ​ൺ​ക്രീ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി​ക​ൾ ത​ട​സ​പ്പെ​ട്ടു. പു​ഴ​യി​ലെ ഒ​ഴു​ക്ക് ശ​ക്ത​മാ​യ​തി​നാ​ൽ കോ​ൺ​ക്രീ​റ്റി​നു​ള്ള തൂ​ണു​ക​ൾ ഉ​റ​പ്പി​ക്കു​ന്ന ജോ​ലി​ക​ൾ ന​ട​ത്താ​നാ​കാ​ത്ത​താ​ണ് നി​ർ​മാ​ണം വൈ​കാ​ൻ കാ​ര​ണ​മെ​ന്ന് ക​രാ​റു​കാ​ര​ൻ പ​റ​ഞ്ഞു.

2018ലെ ​പ്ര​ള​യ​ത്തി​ൽ പാ​ലം ത​ക​ർ​ന്ന​തോ​ടെ പ്ര​ദേ​ശം ഒ​റ്റ​പ്പെ​ട്ട​പ്പോ​ൾ നാ​ട്ടു​കാ​രു​ടെ യാ​ത്രാ സൗ​ക​ര്യ​ത്തി​നാ​യി സൈ​ന്യം ഇ​ട​പെ​ട്ട് താ​ത്കാ​ലി​ക പാ​ലം നി​ർ​മി​ച്ചി​രു​ന്നു. പി​ന്നീ​ട് താ​ത്കാ​ലി​ക പാ​ല​വും ത​ക​ർ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ നി​ർ​മി​ച്ച മ​ര​പ്പാ​ല​ത്തെ​യാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ആ​ശ്ര​യി​ച്ചു വ​രു​ന്ന​ത്.

മ​ഹാ​പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും ത​ക​ർ​ന്ന പാ​ലം റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു വ​ർ​ഷ​ത്തി​ന​കം പു​ന​ർ​നി​ർ​മി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും പ​ദ്ധ​തി നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

മാ​ഞ്ചോ​ട്, ക​ര​ടി​മ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് എ​ട​പ്പു​ഴ, ക​രി​ക്കോ​ട്ട​ക്ക​രി ടൗ​ണു​ക​ളു​മാ​യി എ​ളു​പ്പ​ത്തി​ൽ ബ​ന്ധ​പ്പെ​ടാ​നു​ള്ള പ്ര​ധാ​ന മാ​ർ​ഗ​മാ​യി​രു​ന്നു മാ​ഞ്ചോ​ട് പാ​ലം.

Latest News

Corehub Up